---
title: "പുന്നോൽ, ചൊക്ലി സ്വദേശികൾ കഞ്ചാവ് സഹിതം പിടിയിൽ"
english_title: "Punnol and Chokli natives arrested with ganja"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159093/Punnol and Chokli natives arrested with ganja"
published_at: "2023-11-03T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544802af13cb_images_(16).jpeg"
keywords: []
---

# പുന്നോൽ, ചൊക്ലി സ്വദേശികൾ കഞ്ചാവ് സഹിതം പിടിയിൽ

> **Lead Summary:** പുന്നോൽ, ചൊക്ലി സ്വദേശികൾ കഞ്ചാവ് സഹിതം പിടിയിൽ

## Article Content

പുന്നോൽ, ചൊക്ലി സ്വദേശികൾ കഞ്ചാവ് സഹിതം പിടിയിൽ

തലശേരി കോണാർ വയലിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് 20 ഗ്രാം കഞ്ചാവ് സഹിതം ഒരാളെ എക്സൈസ് അറസ്റ്റുചെയ്തു. പുന്നോലിലെ വി. ശ്രീറാമിനെ(19)യാണ് പ്രിവന്റീവ് ഓഫീസർ കെ.സി. ഷിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു കണ്ണൂർ ഡിവിഷൻ എക്സൈസ് എൻഫോഴ്സ്മെന്റും, ആന്റി നർക്കോട്ടിക് സെല്ലും ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തി ഇയാളെ പിടികൂടിയത്.

പത്ത് ഗ്രാം കഞ്ചാവ് സഹിതം ചൊക്ലി മേനപ്രത്തെ പുതിയവീട്ടിൽ ജിഷ്ണു ജയപ്രകാശിനെ (29) എക്സൈസ് അറസ്റ്റ് ചെയ്തു. ഫെഡറൽ ബാങ്ക് തളാപ്പ് ശാഖയ്ക്ക് സമീപം വെച്ച് പ്രിവന്റീവ് ഓഫീസർ പി.കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159093/Punnol and Chokli natives arrested with ganja)